ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ സമർപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ CSR ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിക്ക് കൈമാറിയത് ഇരിക്കൂർ എംഎൽഎ അഡ്വ. സജീവ് ജോസഫ് നിർവഹിച്ചു. കൊറങ്ങോട് ഓൾഡ് ഏജ് ഹോമിൽ നടന്ന ചടങ്ങിന് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ. ഇ വി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വർഗീസ് നാട് ന്യൂ കലയിൽ ചടങ്ങിനെ സ്വാഗതം ചെയ്തു, മുഖ്യാതിഥികളായി സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആന്റോ ജോർജ് തെങ്ങനാകുളം, ഫാ. ആന്റണി മഞ്ഞളംകുന്നേൽ, ഡോ. കെ വി ഫിലോമിന ടീച്ചർ എന്നിവർ പങ്കെടുത്തു. മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ നിഷിദ് റഹ്മാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, ഝാൻസി ജോസഫ് കൊല്ലമാൻ, പി നൂർദിൻ, സിന്ദു മധുസൂദനൻ, കൗൺസിലർമാരായ കെ ബിജു, ബിജു, അഗസ്റ്റിൻ, സ്മിത, മിനി, വാൽസ വിൻസന്റ്, സി എം തോമസ്, ഗോൾഡ് മാത്യു, രാഷ്ട്രീയ പാർട്ടി നേതാക്കളായ വർഗീസ് വയലാമണ്ണിൽ, കെ സി ജോസഫ് കൊന്നക്കൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ശ്രീകണ്ഠാപുരം
skpm.gov@gmail.com
04602-230261
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 15-Sep-2026 14:57:38
ശ്രീകണ്ഠാപുരം നഗരസഭ
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്