ജൈവവൈവിധ്യ പാർക്ക്

 (Biodiversity Park) 540-ലധികം സസ്യവർഗ്ഗങ്ങളും, 56-ലധികം ചിത്രശലഭ വർഗ്ഗങ്ങളും, 43-ലധികം പക്ഷി വർഗ്ഗങ്ങളും, മറ്റു അനവധി ജൈവവൈവിധ്യ ഘടകങ്ങളും നട്ടുപിടിപ്പിക്കുകയും സംരക്ഷിച്ചു വരികയും ചെയ്യുന്നു. പഠനാവശ്യങ്ങൾക്കായി യഥാർത്ഥ താല്പര്യമുള്ള ഏതു വ്യക്തിക്കും ഏതു ദിവസവും പാർക്ക് സന്ദർശിക്കാവുന്നതാണ്. അപൂർവ്വവും (Rare), വംശനാശഭീഷണി നേരിടുന്നതുമായ (Endangered and Threatened) കൂടുതൽ സസ്യങ്ങളെ ഞങ്ങൾ ഓരോ വർഷവും ഇതിലേക്ക് കൂട്ടിച്ചേർക്കുന്നു.https://maps.app.goo.gl/GsHYfgfC8YRocPyC8

 

 

കേരള കലാഗ്രാമം

ശ്രീകണ്ഠാപുരത്തിനടുത്തുള്ള കാക്കനൻപാറയിൽ കലാകാരന്മാർക്ക് തങ്ങിനിന്ന് സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സൗകര്യമൊരുക്കുന്ന ഒരു കലാ ഗ്രാമം കേരള കലാഗ്രാമം നിർമ്മിച്ചിട്ടുണ്ട്. പദ്മവിഭൂഷൺ പുരസ്കാര ജേതാവായ പ്രശസ്ത കലാകാരൻ കെ. ജി. സുബ്രഹ്മണ്യന്റെ നാമധേയത്തിലാണ് ഈ കലാഗ്രാമം അറിയപ്പെടുന്നത്. ആർട്ട് ഗാലറികൾ, സ്റ്റുഡിയോകൾ, ഓഡിറ്റോറിയം, ഗസ്റ്റ് ഹൗസുകൾ എന്നീ സൗകര്യങ്ങൾ ഇതിന്റെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നു.https://maps.app.goo.gl/GZ88TSjF7y9mWY249